മനാമ: ദിശ സെന്റർ ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ മുഹറഖ് ഏരിയയുമായി സഹകരിച്ചു കൊണ്ട് സൗഹൃദ സംഗമം സംഘടിപ്പിച്ചു. ഒരുമയുടെ സന്ദേശം പകർന്ന സംഗമത്തിൽ സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവർ പങ്കെടുത്തു. ഫ്രന്റ്സ് പി.ആർ. കൺവീനർ എം.എം ഷാനവാസ് മുഖ്യ പ്രഭാഷണം നിർവഹിച്ചു.പലയിടങ്ങളിലും ഭിന്നിപ്പും വിഭാഗീയതയും വർധിച്ചു കൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തിൽ മനുഷ്യർ കൂടുതൽ ചേർന്ന് നിൽക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സ്നേഹവും സാഹോദര്യവും ഊട്ടിയുറപ്പിക്കാൻ ഇത്തരം സംഗമങ്ങൾക് സാധിക്കും. മാനവികതയും വിശ്വ സാഹോദര്യവും ആണ് നമ്മൾ മുറുകെ പിടിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അൽ ഉസ്റ ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന പരിപാടിയിൽ ഏരിയ പ്രസിഡന്റ് ജലീൽ അബ്ദുള്ള അധ്യക്ഷത വഹിച്ചു. ഹെബ നജീബ് പ്രാർത്ഥന ഗീതം ആലപിക്കുകയും സെക്രട്ടറി സലാഹുദ്ദീൻ സ്വാഗതവും നൗഷാദ് മീത്തൽ നന്ദിയും പറഞ്ഞു.