മനാമ: ബഹ്റൈൻ പ്രവാസിയും പ്രശസ്ത നാടക നടനുമായ ദിനേശ് കുറ്റിയിൽ അന്തരിച്ചു. മുൻ ബഹ്റൈൻ പ്രവാസിയായിരുന്ന ദിനേശ് കുറ്റിയിൽ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്. അനിലയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.
ബഹ്റൈനിലെ വിവിധ സ്റ്റേജുകളിൽ നിറ സന്നിദ്ധമായിരുന്നു ദിനേഷ്. നടൻ ശിവജി ഗുരുവായൂരിൻ്റെ നേതൃത്വത്തിൽ കാസർകോഡ് മുതൽ തിരുവനന്തപുരം വരെ നാടക കലാകാരൻമാരുടെ അതിജീവന യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം കോവിഡും,ന്യൂമോണിയയും ബാധിക്കുകയും, തലച്ചോറിൽ രക്തം കട്ടപിടിച്ചതിനാൽ സ്ഥിതി വഷളാവുകയുമായിരുന്നു.
27 വർഷമായി നാടക രംഗത്ത് സജീവമാണ് ദിനേശ് കുറ്റിയിൽ. ബഹ്റൈനിൽ നടന്ന ഒട്ടേറെ നാടക മത്സരങ്ങളിൽ സംവിധായകനായും നടനായും തിളങ്ങിയിട്ടുണ്ട്.
