മുൻ ബഹ്റൈൻ പ്രവാസിയും പ്രശസ്ത നാടകനടനുമായ ദിനേശ് കുറ്റിയിലിനെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബഹ്റൈനിലെ വിവിധ സ്റ്റേജുകളിൽ നിറ സന്നിദ്ധമായിരുന്നു ദിനേഷ്. നടൻ ശിവജി ഗുരുവായൂരിൻ്റെ നേതൃത്വത്തിൽ കാസർകോഡ് മുതൽ തിരുവനന്തപുരം വരെ നാടക കലാകാരൻമാരുടെ അതിജീവന യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം കോവിഡും,ന്യൂമോണിയയും ബാധിക്കുകയും, തലച്ചോറിൽ രക്തം കട്ടപിടിച്ചതിനാൽ സ്ഥിതി വഷളാവുകയുമായിരുന്നു.

ഇന്ന് അദ്ദേഹത്തെ മെഡിക്കൽ കോളജിൽ നിന്നും മിംസിലേക്ക് മാറ്റിയിട്ടുണ്ട്.

കോവിഡ് കാലത്തെ നഷ്ട വേദികളാൽ നിരാശ പൂണ്ടിട്ടും, അതൊന്നും വകവെക്കാതെ RRTവളണ്ടിയറായി സ്വയം സമർപ്പിച്ച വലിയ മനസ്സുള്ള മനുഷ്യനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ ബഹ്റൈൻ പ്രവാസികൾ ഉൾപ്പടെയുള്ളവർ സഹായിക്കേണ്ടിയിരിക്കുന്നു.

കാരണം നാടകം അന്നമായിരുന്ന അദ്ദേഹത്തിൻ്റെ കുടുംബത്തിന് ഭാരിച്ച ഈ ചികിത്സ ചെലവ് താങ്ങാനാവില്ല.

ഈ കലാകാരനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള ശ്രമത്തിൽ പങ്കാളികളാകാൻ എല്ലാ സുമനസ്സുകളോട് അഭ്യർത്ഥിക്കുന്നു.

ദിനേശൻ്റെ ഭാര്യയുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ താഴെ കൊടുത്തിട്ടുണ്ട്.
Anila K
w/o Dinesh Kuttiyil
Account No:31901093210
IFSC code:SBIN0005048
CIF No:86117106304
SBI branch Vatakara
Google pay 9383405277
Dinesh Kuttiyil

(ചാരിറ്റിയുടെ മറവിൽ പിരിവെടുത്ത് സ്വന്തം പോക്കറ്റ് നിറയ്ക്കുന്ന ഒരു ചെറിയ വിഭാഗമുള്ളതുകൊണ്ട് തന്നെ കഴിവതും ദിനേശൻ്റെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിൽ തന്നെ അയക്കുക).
