കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യ മൊഴി രേഖപ്പെടുത്തുന്നത് മാറ്റിവെച്ചു. ജഡ്ജിക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മൊഴിയെടുക്കല്‍ മാറ്റിവെച്ചത്.

രഹസ്യ മൊഴി രേഖപ്പെടുത്തുന്നതിനായി ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ ഇന്ന് ഹാജരാകണം എന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് മാറ്റിവെക്കുകയായിരുന്നു. മലയാള സിനിമ രംഗത്തെ പല പ്രമുഖരെയും പേരെടുത്ത് പറഞ്ഞാണ് പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍.

നടിയെ ആക്രമിച്ച കേസിലെ പ്രതികളില്‍ ഒരാളായ നടന് ദിലീപിനും അടുത്ത സുഹൃത്തുക്കളില്‍ ചിലര്‍ക്കും സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന് ഉള്‍പ്പെടെയാണ് സുനിലിന്റെ കത്തിലെ പരാമര്‍ശം. പ്രതി ദിലീപ് പറഞ്ഞിട്ടാണ് എല്ലാം ചെയ്തതെന്ന് മകൻ പറഞ്ഞതായും സുനിലിന്റെ അമ്മ വെളിപ്പെടുത്തിയിരുന്നു.

