കോഴിക്കോട്: എലത്തൂരിലെ ഇന്ധന ചോര്‍ച്ചയില്‍ എച്ച്.പി.സി.എല്ലിനെതിരെ (ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡ്) കേസ് റജിസ്റ്റര്‍ ചെയ്തതായി ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. ഫാക്ടറീസ് ആക്ട് പ്രകാരമാണ് കേസെടുത്തത്.
ഗൗരവമേറിയ വീഴ്ചയാണുണ്ടായതെന്ന് കലക്ടര്‍ പറഞ്ഞു. സെന്‍സര്‍ സംവിധാനം തകരാറിലായതാണ് ചോര്‍ച്ചയ്ക്ക് കാരണം. 1,500 ലിറ്റര്‍ ഡീസല്‍ ചോര്‍ന്നെന്നാണ് എച്ച്.പി.സി.എല്‍. അറിയിച്ചത്. ഒരു കിലോമീറ്ററോളം ദൂരത്തില്‍ ഡീസല്‍ വെള്ളത്തില്‍ കലര്‍ന്നിട്ടുണ്ട്. ഡീസല്‍ കലര്‍ന്ന എല്ലാ ജലസ്രോതസുകളും എച്ച്.പി.സി.എല്‍. ശുദ്ധീകരിക്കണം. മണ്ണും ശുദ്ധീകരിക്കണം.
ശുദ്ധീകരണത്തിനാവശ്യമായ രാസവസ്തുക്കള്‍ ഇന്ന് രാത്രി തന്നെ മുംബൈയില്‍നിന്ന് കൊണ്ടുവരും. സംഭവത്തില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് തുടര്‍നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ പറഞ്ഞു.
ഇന്ധന പ്ലാന്റിലെ ടാങ്കില്‍നിന്ന് ഇന്ധനം ചോര്‍ന്ന സംഭവത്തില്‍ എച്ച്.പി.സി.എല്ലിന് വീഴ്ച സംഭവിച്ചതായി പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി കലക്ടര്‍ അനിതകുമാരി പറഞ്ഞു. തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍, ജനപ്രതിനിധികള്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധികൃതര്‍ എന്നിവര്‍ ചേര്‍ന്ന് പരിശോധന നടത്തിയശേഷം ചേര്‍ന്ന യോഗത്തിലാണ് എച്ച്.പി.സി.എല്ലിന് വീഴ്ച വന്നതായി വിലയിരുത്തിയത്. ഓവര്‍ഫ്ളോ ഉണ്ടായെന്നും അലാം സംവിധാനം കൃത്യമായി പ്രവര്‍ത്തിച്ചില്ലെന്നും എച്ച്.പി.സി.എല്‍. അധികൃതര്‍ സമ്മതിച്ചിട്ടുണ്ട്.
ടാങ്കിലെ ഇന്ധനം പൂര്‍ണമായി നീക്കം ചെയ്ത് പരിശോധന നടത്തും. ടാങ്കില്‍ ചോര്‍ച്ചയുണ്ടെന്ന് നാട്ടുകാര്‍ ആശങ്ക അറിയിച്ച പശ്ചാത്തലത്തിലാണ് ഇന്ധനം നീക്കി പരിശോധിക്കാനുള്ള തീരുമാനം. തോടുകളില്‍ ഇന്ധനം എത്രത്തോളം പരന്നിട്ടുണ്ടെന്ന് പരിശോധിക്കുമെന്നും ഡപ്യൂട്ടി കലക്ടര്‍ അറിയിച്ചു. തോട് ഉള്‍പ്പെടെയുള്ള ജലാശയങ്ങളിലേക്ക് ഇന്ധനം പടര്‍ന്ന സാഹചര്യത്തില്‍ അധികൃതരുമായി ചര്‍ച്ച നടത്തി ജലസ്രോതസുകള്‍ ശുദ്ധീകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മലിനീകരണ നിയന്ത്രണ വിഭാഗം അറിയിച്ചു.
ഇപ്പോള്‍ നാലാം തവണയാണ് പ്ലാന്റില്‍നിന്ന് ഇന്ധനം ചോരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയാറായില്ല. ഇത്രയും വലിയ ചോര്‍ച്ചയുണ്ടാകുന്നത് ആദ്യമാണെന്നും നാട്ടുകാര്‍ പറഞ്ഞു. ഇന്നലെ വൈകുന്നേരം നാലരയോടെയാണ് പ്ലാന്റിനോട് ചേര്‍ന്ന ഓടയിലൂടെ ഡീസല്‍ ഒഴുകുന്നത് നാട്ടുകാര്‍ കണ്ടത്. അറ്റകുറ്റപ്പണിക്കിടെയുണ്ടായ ചോര്‍ച്ച കാരണം ഡീസല്‍ ഓടയിലേക്ക് ഒഴുകുകയായിരുന്നെന്നും ചോര്‍ച്ച അടച്ചതായും അധികൃതര്‍ അറിയിച്ചെങ്കിലും രണ്ടര മണിക്കൂറിനു ശേഷവും ഓടയിലൂടെ ഡീസല്‍ ചോര്‍ന്നതോടെ നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു.
Trending
- ‘എംപി എന്ന നിലയിൽ കിട്ടിയ ശമ്പളവും പെൻഷനും, നയാപൈസ കൈകൊണ്ട് തൊട്ടിട്ടില്ല, ആർക്കും പരിശോധിക്കാം’: സുരേഷ് ഗോപി
- ജയ്പൂർ അപകടത്തിലെ നൊമ്പരക്കാഴ്ച; ദേഹത്ത് തീ പടർന്ന യുവാവ് സഹായം തേടി നടന്നത് 600 മീറ്റർ, ഒടുവിൽ ദാരുണാന്ത്യം
- രാഷ്ട്രനിർമ്മാണത്തിൽ സ്ത്രീകളുടെ പങ്ക്: ബഹ്റൈനിൽ ചുവർചിത്രം നോർത്തേൺ ഗവർണറേറ്റ് ചുവർചിത്രം അനാച്ഛാദനം ചെയ്തു
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു