ബ്യൂണസ് അയേഴ്സ്: മുൻ ഫുട്ബോൾ താരം ഡീഗോ മറഡോണയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷാദരോഗ ലക്ഷണം പ്രകടിപ്പിച്ചതിനെ തുടർന്നാണ് ഡീഗോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി ഗുരുതരമല്ലെന്ന് ഡോക്ടർമാർ പറഞ്ഞു.ഒക്ടോബർ 30നായിരുന്നു അദ്ദേഹത്തിന്റെ ജന്മദിനം. തൊട്ടു പിന്നാലെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ലാ പ്ലാറ്റയിലെ ഒരു സ്വകാര്യ ക്ലിനിക്കിൽ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.ഒരാഴ്ചയായി അദ്ദേഹം വളരെ ദു:ഖിതനായിരുന്നു. ദിവസങ്ങളോളം വീട്ടിൽ ഒറ്റപ്പെട്ടിരുന്നുവെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. ഒക്ടോബർ 30ന് അദ്ദേഹം പരിശീലിപ്പിക്കുന്ന ഫസ്റ്റ് ഡിവിഷൻ ടീമായ ജിംനാസിയുടെ മത്സരത്തിന് മറഡോണ എത്തിയിരുന്നു. ടീം 3-0 ന് വിജയിച്ചു. കളി പകുതി എത്തിയപ്പോഴെക്കും അദ്ദേഹം മടങ്ങി പോയിരുന്നു.


