മനാമ: ചെങ്ങന്നൂർ സ്വദേശി ബഹ്റൈനിൽ മരണപ്പെട്ടു. ചെങ്ങന്നൂർ ചെറിനാട് തൈവിളയിൽ രാജപ്പന്റെ മകൻ രാജീവ് ആണ് മരിച്ചത്. 30 വയസായിരുന്നു. പെട്ടെന്ന് കുഴഞ്ഞു വീണു 4 ദിവസമായി സൽമാനിയ വെന്റിലേറ്ററിൽ ആയിരുന്നു. ബഹ്റൈനിൽ മെയിന്റനൻസ് സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്നു.
അമ്മയും ഭാര്യയും ഒന്നര വയസുള്ള കുട്ടിയും ബഹ്റൈനിൽ ഒപ്പമുണ്ടായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു.
