മനാമ: ഉംറ കഴിഞ്ഞു മടങ്ങവേ ബഹ്റൈൻ എയർപോർട്ടിൽ വച്ച് മലയാളി വയോധിക മരണമടഞ്ഞു. കോട്ടയം ജില്ലയിലെ വൈക്കം മറവൻതുരുത്ത് മണകുന്നം സ്വദേശിനി മൈമൂനയാണ് മരണപ്പെട്ടത്. 76 വയസായിരുന്നു. ഇപ്പോൾ എയർപോർട്ടിൽ ഉള്ള മൃതദേഹം മോർച്ചറിയിലേക്ക് മാറ്റും. നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ ബഹ്റൈൻ കെഎംസിസിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.
മക്കൾ : നിഷാദ്, ഷാമില