തൊടുപുഴ: ധീരജ് വധക്കേസിലെ പ്രധാന പ്രതിയായ നിഖില്‍ പൈലി കുറ്റം സമ്മതിച്ചതായി പൊലീസ്. ചോദ്യം ചെയ്യലില്‍ കുത്തിയത് താനാണ് നിഖില്‍ സമ്മതിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കോളജിലെ നാല് കെഎസ് യു പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്. ഇവര്‍ കെഎസ് യു ഭാരവാഹികളാണ്. ഇവര്‍ക്ക് സംഭവവുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് പൊലീസ് നല്കുന്ന സൂചന.
ഇടുക്കി നിയോജകമണ്ഡലം വൈസ് പ്രസിഡന്റിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എസ്എഫ്ഐ പ്രവര്ത്തകന് കുത്തേറ്റു മരിച്ചതിനെ തുടര്‍ന്ന് ഇടുക്കി ഗവണ്മെന്റ് എന്‍ജിനീയറിങ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. ഹോസ്റ്റലുകളിലും മറ്റുമുള്ള വിദ്യാര്‍ഥികളും എത്രയും പെട്ടെന്ന് ഒഴിഞ്ഞു പോകണമെന്നും പ്രിന്‍സിപ്പല്‍ നിര്‍ദേശിച്ചു.