ഗുരുവായൂർ: ജീവനക്കാർക്ക് കൊവിഡ് ബാധിച്ചതിനെ തുടർന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് നാളെ മുതൽ വിലക്കേർപ്പെടുത്തി. പൂജകളും ചടങ്ങുകൾക്കും മുടക്കം ഉണ്ടാവില്ല. കഴിഞ്ഞ ദിവസങ്ങളിൽ ക്ഷേത്ര ജീവനക്കാർക്കും പൂജാരിമാർക്കും കൊവിഡ് സ്ഥിതീകരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് 46 ജീവനക്കാർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചതായി കണ്ടെത്തിയത്. ക്ഷേത്രത്തിൽ ഭക്തരെ വിലക്കുന്നതിനൊപ്പം ക്ഷേത്ര പരിസരം കണ്ടെയ്ൻമെന്റ്സോണാക്കി മാറ്റുകയും ചെയ്തു.


