കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ മാര്‍ച്ച് 31 വരെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ശബരിമല ഉത്സവത്തിന് ഭക്തര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഗ്രേഡ് ക്ഷേത്രങ്ങളിലും സ്പെഷ്യല്‍ ഗ്രേഡ് ക്ഷേത്രത്തിലും മാര്‍ച്ച് 31 വരെ ഭക്തര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.
ഉത്സവങ്ങള്‍ ക്ഷേത്രത്തില്‍ ഒതുങ്ങി നില്ക്കുന്ന ചടങ്ങായി നടത്തണമെന്നാണ് നിര്‍ദ്ദേശം. ക്ഷേത്രങ്ങള്‍ രാവിലെ 6 മണി മുതല്‍ 10 വരെയും വൈകിട്ട് 5.30 മുതല്‍ 7.30 വരെയും മാത്രമെ തുറക്കൂ. ഇതനുസരിച്ചായിരിക്കും പൂജകള്‍ ക്രമീകരിക്കുക. ക്ഷേത്രങ്ങളില്‍ അന്നദാനം ഉണ്ടായിരിക്കില്ല. മുന്‍കൂട്ടി ബുക്ക് ചെയ്ത വഴിപാടുകള്‍ സൗകര്യപ്രദമായ മറ്റ് തീയതികളിലേക്ക് മാറ്റും. തിരുവല്ലം, തിരുമുല്ലാവാരം, വര്‍ക്കല തുടങ്ങിയ ക്ഷേത്രങ്ങളില്‍ ബലി ചടങ്ങുകള്‍ ഒഴിവാക്കി.
ദേവസ്വം ബോര്‍ഡിന്റെ ഓഡിറ്റോറിയവും കല്യാണ മണ്ഡപവും വിവാഹ ആവശ്യത്തിന് ബുക്ക് ചെയ്ത ശേഷം റദ്ദാക്കേണ്ടി വന്നാല്‍ ബുക്കിംഗ് തുക തിരികെ നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.