ന്യൂഡല്‍ഹി: അനുകൂല വിധിയുണ്ടായിട്ടും ലോക്സഭാ അംഗത്വം പുനസ്ഥാപിക്കാത്തതിനെതിരെ ലക്ഷ്വദ്വീപ് എംപി മുഹമ്മദ് ഫൈസൽ സുപ്രീം കോടതിയിലേക്ക്. കഴിഞ്ഞ രണ്ട് മാസമായി ലോക്സഭാ സെക്രട്ടേറിയറ്റ് നടപടികൾ മനഃപൂർവ്വം വൈകിപ്പിക്കുകയാണെന്ന് ഫൈസൽ ആരോപിച്ചു. കോടതിയലക്ഷ്യ ഹർജി ഉടൻ സുപ്രീം കോടതിയിൽ സമർപ്പിക്കും.
രാഹുൽ ഗാന്ധിക്കും തന്റെ ഗതിയുണ്ടാകുമെന്നും പാർലമെന്റിൽ വിമത ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള നീക്കമാണിതെന്നും ഫൈസൽ പറഞ്ഞു.