ചെന്നൈ: പ്രശസ്ത തമിഴ് നടന് ഡല്‍ഹി ഗണേഷ് അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.80 വയസായിരുന്നു.ഇന്നലെ അര്‍ധരാത്രിയോടെയാണ് മരണം സ്ഥിരീകരിച്ചത്. നാനൂറിലേറെ ചലച്ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. തമിഴ്, മലയാളം ഉള്‍പ്പെടെ നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. കൊച്ചി രാജാവ്, കാലാപാനി, പോക്കിരി രാജ, തുടങ്ങിയ മലയാള സിനിമകളിലും അദ്ദേഹം വേഷമിട്ടു. ചെന്നൈയിലെ രാമപുരം സെന്തമിഴ് നഗറിലെ വസതിയില്‍ ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു മരണം സംഭവിച്ചത്. സ്വഭാവ നടനായും വില്ലന്‍ വേഷങ്ങളിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച് ആരാധകര്‍ക്കിടയില്‍ തന്റേതായ ഒരു പ്രത്യേക ഇടം ഡല്‍ഹി ഗണേഷ് നേടിയിട്ടുണ്ട്.
Trending
- ‘ചിലർ കുടിലുകളില്‍ ഫോട്ടോഷൂട്ട് നടത്തുന്നു’ മോദി
- യു.എസ് എണ്ണക്കും കൽക്കരിക്കും തീരുവ, ഗൂഗ്ളിനെതിരെ അന്വേഷണം; ട്രംപിന് ചൈനയുടെ തിരിച്ചടി
- ഐ.സി.ബാലകൃഷ്ണനു സിപിഎമ്മിന്റെ കരിങ്കൊടി; ഗൺമാന് മർദനം, സംഘർഷം
- കിനാലൂരില്‍ എയിംസ് സ്ഥാപിക്കണം; പി ടി ഉഷ
- 4എ സൈഡ് വോളി ബാൾ ടൂർണമെന്റ്
- വയറിങ് കിറ്റുകള്‍ നശിപ്പിച്ചു; സമരക്കാര്‍ കെഎസ്ആര്‍ടിസി ബസുകള്‍ കേടാക്കി
- കൊച്ചി മെട്രോയിൽ യാത്രക്കാർ ഏറ്റവും കൂടുതൽ മറന്നുവച്ച ‘സാധനം’, 1565ൽ 123 എണ്ണം തിരിച്ചുനൽകി
- സനാതനധര്‍മത്തെ സിപിഎം നേതാക്കള്‍ വെല്ലുവിളിക്കുന്നു; രൂക്ഷവിമര്‍ശനവുമായി ശോഭാ സുരേന്ദ്രന്