ന്യൂഡല്‍ഹി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ കേരള സർക്കാർ സുപ്രീംകോടതിയില്‍. നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണറുടെ തീരുമാനം വൈകുന്നതിനെതിരേയാണ് സംസ്ഥാന സര്‍ക്കാര്‍ റിട്ട് ഹര്‍ജി ഫയല്‍ചെയ്തത്. ബുധനാഴ്ച രാത്രി സംസ്ഥാന സര്‍ക്കാരിനുവേണ്ടി സ്റ്റാന്‍ന്റിങ് കോണ്‍സല്‍ സി.കെ ശശിയാണ് റിട്ട് ഹര്‍ജി ഫയൽചെയ്തത്. ഗവര്‍ണര്‍ സംസ്ഥാന നിയമസഭ പാസാക്കിയ എട്ട് ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്നുവെന്നും ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും ചൂണ്ടിക്കാണിച്ചാണ് കേരളം റിട്ട് ഹര്‍ജി ഫയല്‍ചെയ്തത്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമായാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു.
Trending
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി നടത്തി
- സതേണ്‍ മുനിസിപ്പാലിറ്റി മാര്‍ക്കറ്റ് ശുചിത്വ ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില്‍ ഞായറാഴ്ച പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ടിക് ടോക്കില്‍ അശ്ലീലം: ദമ്പതികളുടെ ശിക്ഷ ശരിവെച്ചു
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില്‍ രണ്ടു പേരുടെ വിചാരണ തുടങ്ങി
- നിയമം ലംഘിക്കുന്ന ട്രക്കുകള്‍ക്കെതിരെ നടപടിയുമായി കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി
- ഈജിപ്തിലെ അല്‍ അലമൈനിലേക്ക് ഗള്‍ഫ് എയര്‍ സീസണല്‍ സര്‍വീസുകള്‍ ആരംഭിക്കും
- ബഹ്റൈന്‍ രാജാവ് നബിദിനാശംസ നേര്‍ന്നു