കൊല്ലം: പട്ടത്താനം നീതിനഗര്‍ മാമൂട്ടില്‍ കിഴക്കതില്‍ വീട്ടില്‍ സാവിത്രിയെ (72) കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ മകന് സുനില്‍, പുള്ളിക്കട പുഷ്പഭവനത്തില്‍ കുട്ടന് എന്നിവര്‍ക്ക് കോടതി ജാമ്യം നിഷേധിച്ചു. കൊല്ലം അഡീഷനല്‍ ജില്ല ജഡ്ജി റോയ് വര്‍ഗീസാണ് ജാമ്യം നിഷേധിച്ച് ഉത്തരവിട്ടത്. പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുന്നപക്ഷം സാക്ഷികളെ ഭീഷണിപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന് വാദം അംഗീകരിച്ചാണ് ജാമ്യം നിഷേധിച്ചത്.
2019 സെപ്റ്റംബർ മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒന്നാംപ്രതിയായ മകന് സുനിലിനോടൊപ്പം താമസിച്ചുവരുകയായിരുന്നു സാവിത്രി. വീടും വസ്തുവും എഴുതി നല്‍കണമെന്ന ആവശ്യം നിരാകരിച്ചതിനെ തുടര്‍ന്ന് മാതാവും മകനും തമ്മില്‍ വിരോധത്തിലായിരുന്നു.സംഭവദിവസം സാവിത്രി വസ്തുവും വീടും മകള്‍ക്ക് എഴുതി നല്‍കുമെന്ന സംശയത്താല്‍ ക്രൂരമായി മര്‍ദിച്ചു. ബോധരഹിതയായ മാതാവ് മരിെച്ചന്ന് കരുതിയ സുനില്‍ സുഹൃത്തായ കുട്ടനുമായി ചേര്‍ന്ന് കുഴിച്ചുമൂടി.
തുടര്‍ന്ന് വീണ്ടും കേസ് നടന്നുവരുന്ന കൊല്ലം ജില്ല സെക്കന്‍ഡ് അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചെങ്കിലും കഴിഞ്ഞമാസം നിരസിച്ചു.
പ്രതികള്‍ വീണ്ടും സമര്‍പ്പിച്ച അപേക്ഷയാണ് കോടതി തള്ളിയത്. രാസപരിശോധന വേഗത്തില്‍ പൂര്‍ത്തിയാക്കി വിചാരണ നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് കോടതി നിര്‍ദേശിച്ചു.