കൊല്ലം: ഭിന്നശേഷിക്കാരിയായ ഭാര്യയെ പമ്പിനെക്കൊണ്ട് കൊത്തികൊല്ലിപ്പിച്ച കേസിൽ ഭർത്താവ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.കൊല്ലം ജില്ലാ അഡിഷണൽ സെഷൻസ് കോടതിയാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
അപൂർവങ്ങളിൽ അത്യപൂർവമായ കൊലപാതകം നടത്തിയ പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു.
ആദ്യം പാമ്പിനെ കൊണ്ട് കൊത്തി കൊല്ലാൻ ശ്രമിക്കുകയും അതിൽ നിന്ന് രക്ഷപ്പെട്ട ഉത്രയെ വീണ്ടും പാമ്പിനെ ഉപയോഗിച്ച് കൊത്തി കൊല്ലിപ്പിച്ച പ്രതി യാതൊരുവിധ ദയയും ആർഹിക്കുന്നില്ലന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
സംസ്ഥാന ചരിത്രത്തിൽ ആദ്യത്തെയും ഇന്ത്യയിലെ മൂന്നാമത്തെ കേസുമാണ് അഞ്ചൽ ഉത്ര വധക്കേസ്. അതേസമയം പ്രതിഭാഗം വക്കീൽ സൂരജിന്റെ പ്രായവും മുൻകാല ക്രിമിനൽ പശ്ചാത്തലമില്ലെന്ന സാഹചര്യവും കണക്കാക്കി ശിക്ഷ ഇളവ് ചെയ്ത് നൽകണമെന്ന് കോടതിയെ അറിയിച്ചു.
പ്രോസിക്യൂഷൻ നിരത്തിയ തെളിവുകളുടെയും വാദങ്ങളുടെയും അടിസ്ഥാനത്തിൽ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി വിധി പറയുന്നത് ഒക്ടോബർ 13 തീയതിയിലേക്ക് മാറ്റി.