കൊല്ലം: കുട്ടിക്കാലം മുതലേ കൃഷ്ണ ഭക്തയായ ദീപ്തി 120 മിനിറ്റിൽ കൃഷ്ണനെ കുറിച്ച് 715 വരികൾ എഴുതിയാണ് കേരള ബുക്ക് ഓഫ് റെക്കോർഡ്സിൽ സ്ഥാനം ഉറപ്പിച്ചത്. മഞ്ജരി ബുക്ക് പ്രസിദ്ധീകരിച്ച കവിതയിലൂടെ നേരത്തേ കേരള ബുക്ക് ഓഫ് റെക്കോർഡ്സിൻ്റെ ഭാഗമായി എങ്കിലും കടയ്ക്കൽ പ്രദേശത്ത് നിന്നും ആദ്യമായി വ്യക്തിഗതമായി റെക്കോർഡ്സിൽ ഇടം നേടി എന്ന അപൂർവത കൂടി ഈ നേട്ടത്തിനുണ്ട്. കടയ്ക്കൽ കോട്ടപ്പുറം സ്വദേശിയായ ദീപ്തി സജിൻ എ രഘുനാഥൻ ഗ്രന്ഥശാലയുടെ ലൈബ്രേറിയനും കുറ്റിക്കാട് സി പി എച്ച് എസ് എസിലെ ഹയർസെക്കൻഡറി അദ്ധ്യാപികയുമാണ്.
