
മനാമ: ദീപാവലി ആഘോഷത്തോടനുബന്ധിച്ച് ബഹ്റൈനില്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ പ്രതിനിധിയായി ഷെയ്ഖ് മുഹമ്മദ് ബിന്‍ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ നിരവധി ഇന്ത്യന്‍ കുടുംബങ്ങളെ സന്ദര്‍ശിച്ചു.
രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ ദീര്‍ഘവീക്ഷണങ്ങള്‍ക്കും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാന്റെ

നിര്ദ്ദേശങ്ങള്ക്കുമനുസൃതമായി ബഹ്റൈന്‍ സമൂഹത്തിന്റെ ഘടനയുടെ ദീര്‍ഘകാല ഭാഗങ്ങളായ സഹവര്‍ത്തിത്വം, ഐക്യം, പരസ്പര ബഹുമാനം എന്നിവയുടെ മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത് തുടരുന്നുവെന്ന് അദ്ദേഹം സന്ദര്‍ശനവേളയില്‍ പറഞ്ഞു.

രാജ്യത്തിന്റെ ചരിത്രപരമായ പ്രാദേശിക സഹിഷ്ണുതയുടെ ഒരു മാനദണ്ഡമാണിതെന്നും അദ്ദേഹം പറഞ്ഞു.

മുല്‍ജിമാല്‍, കവലാനി, താകിര്, നായര്‍, ഭാട്ടിയ, അസര്‍പോട്ട കുടുംബങ്ങള്‍ക്ക് കിരീടാവകാശി നല്കിയ ആശംസകള്‍ അദ്ദഹം അറിയിച്ചു.

വിവിധ മേഖലകളിലെ വിലപ്പെട്ട സംഭാവനകള്‍ക്കും ബഹ്റൈന്റെ ഏകീകൃത സാമൂഹിക ഘടന ശക്തിപ്പെടുത്തുന്നതില്‍ അവര്‍ വഹിച്ച സജീവ പങ്കിനും അദ്ദേഹം നന്ദി പറഞ്ഞു.

എല്ലാ വിഭാഗങ്ങളുമായും അദ്ദേഹം നിരന്തരം ഇടപഴകിയതിന് കുടുംബങ്ങള്‍ നന്ദി അറിയിച്ചു.

ബഹ്റൈന്റെ തുടര്‍ച്ചയായ പുരോഗതിക്കും സമൃദ്ധിക്കും അവര്‍ ആശംസകള്‍ നേര്‍ന്നു.

നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

