മനാമ: ബഹ്റൈൻ കെഎംസിസി മെമ്പറും വെസ്റ്റ് റഫ അൽക്കാബി കോൾഡ് സ്റ്റോറിൽ ജോലി ചെയ്യുന്ന പേരാമ്പ്ര പാണ്ടിക്കോഡ് സ്വദേശി സുബൈർ ഹൃദയാഘാതം മൂലം മരണപ്പെട്ടു. 44 വയസായിരുന്നു. മയ്യിത്ത് പരിപാലനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ബഹ്റൈൻ കെഎംസിസി നടത്തിവരുന്നു. ഭാര്യ സീനത്ത്, മുഹമ്മദ് സിനാൻ, മക്കൾ – ഹെന്ന പർവിൻ.
