മനാമ: ബഹ്റൈനിലെ സാമൂഹ്യസേവന രംഗത്തെ ഏറെ സുപരിചിതനും ബിസിനസ് മേഖലയിലെ പ്രമുഖനും ശൈഖ താജ്ബയുടെ കൊട്ടാരത്തിന്റെ ചുമതലക്കാരനുമായ ഹാരിസ് പയങ്ങാടിയുടെ പിതാവും മുൻ സൗദി പ്രവാസിയുമായ കണ്ണൂർ ജില്ലയിലെ പയങ്ങാടി ഏഴോം മൂല സ്വദേശി മൂസ്സ ഹാജി കറുത്താണ്ടി ഇന്ന് പുലർച്ചെ അന്തരിച്ചു. 66 വയസ്സ് ആയിരുന്നു
ഹാരിസ് (ബഹ്റൈൻ), ഹസീന, മൊയ്തീൻ (ബഹ്റൈൻ) എന്നിവർ മക്കളാണ്. ഖബറടക്കം
ഇന്ന് ഉച്ചക്ക് 12 മണിക്ക് ഏഴോംമൂല ജമാഅത് മസ്ജിദിൽ വെച്ച് നടക്കുന്നതാണ്.