മനാമ: ബഹ്റൈനിൽ ഹൃദയാഘാതം മൂലം വടകര സ്വദേശി നിര്യതനായി. വടകര തിരുവള്ളൂർ ചാനിയം കടവ് കൊടവത്ത് മണ്ണിൽ സത്യനാണ് മരണപ്പെട്ടത്. 51 വയസായിരുന്നു. റാസ് റുമാനിലെ താമസസ്ഥലത്ത് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഉറക്കത്തിൽ ഹൃദയാഘാതം സംഭവിച്ചതാണ് മരണകാരണമെന്ന് കരുതുന്നു.
ഭാര്യ: സുനിത സത്യൻ. മക്കൾ:നിവേദ് സത്യൻ,നിഹാൽ സത്യൻ.
ഭാര്യയും കുട്ടികളും നാട്ടിലാണ് ഉള്ളത്. സൽമാനിയ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.