മനാമ: പാലക്കാട് മണ്ണാർക്കാട് സ്വദേശി ഗോപാലകൃഷ്ണൻ കൃഷ്ണൻകുട്ടി (മനോജ്,39) സൽമാനിയ ആശുപത്രിയിൽ ചികിൽസയിലിരിക്കെ നിര്യാതനായി. മനാമ അൽ ഹാഷ്മി ഗോൾഡ് സ്മിത്തിൽ ജോലി ചെയ്ത് വരുകയായിരുന്നു.
ഏഴ് വർഷമായി ബഹ്റൈൻ പ്രവാസിയായിരുന്ന ഇദ്ദേഹത്തെ കഴിഞ്ഞ 17 ന് നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആഞ്ജിയോ പ്ലാസ്റ്റിക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. തുടർന്ന് ആരോഗ്യം വീണ്ടെുത്തുകൊണ്ടിരിക്കവെയാണ് ഹൃദയാഘാതമുണ്ടായത്. അഖില ഭാര്യയും മിഖഹ (10), വിയാൻ (ഒന്നര വയസ്സ്) എന്നിവർ മക്കളുമാണ്.
വിശ്വകല സാംസ്കാരിക വേദിയുടെയും ബി.കെ.എസ്.എഫിന്റെയും നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടക്കുന്നു.