
മനാമ: നീണ്ട നാല് പതിറ്റാണ്ടിലേറെ കെഎംസിസി ബഹ്റൈന് നേതൃപരമായ പങ്ക് വഹിച്ച ഒ.വി. അബ്ദുള്ള ഹാജി(70)യുടെ നിര്യാണത്തിൽ കെഎംസിസി ബഹ്റൈൻ അനുശോചനം രേഖപ്പെടുത്തി.1970 കളിൽ തന്നെ ബഹ്റൈനിൽ എത്തിയ ഒ.വി. ചന്ദ്രിക റീഡേഴ്സ് ഫോറത്തിന്റെ സജീവ പ്രവർത്തകനും പിന്നീട് കെഎംസിസി യുടെ രൂപീകരണത്തിൽ നേതൃപരമായ പങ്ക് വഹിച്ച മികച്ച സംഘാടകനുമായിരുന്നു.
ഈസ്റ്റ് – വെസ്റ്റ് റഫ ഏരിയ കമ്മിറ്റികളിലും കോഴികോട് ജില്ല കമ്മിറ്റിയിലും നേതൃപരമായ സേവനം കാഴ്ചവെച്ച ഒ.വി. കെഎംസിസി ബഹ്റൈൻ സംസ്ഥാന വൈസ് പ്രസിഡന്റ് പദവിയും അലങ്കരിച്ചു. ശുഭ്ര വസ്ത്രധാരിയായി കൊണ്ട് ബഹ്ററന്റ് എല്ലാ മേഖലകളിലുമുള്ള സംഘടനാ പ്രവർത്തനങ്ങളിൽ സാന്നിദ്ധ്യം അറിയിച്ചിരുന്ന ഒ.വി. മികച്ച സംഘാടകനും അറിയപ്പെടുന്ന പ്രാസംഗികനും കൂടിയായിരുന്നു.
അസുഖ ബാധിതനായി വിശ്രമജീവിതം നയിച്ചിരുന്ന ഒ.വി. സഹപ്രവർത്തകരെ കാണുമ്പോൾ ബഹ്റൈനിലെ സംഘടനാ പ്രവർത്തനങളെ കുറിച്ച് വാചാലമാവുമായിരുന്നു. ഒ.വി.യുടെ നിര്യാണത്തിൽ കെഎംസിസി സംസ്ഥാന പ്രസിഡന്റ് എ.ഹബീബ് റഹ്മാൻ, ആക്റ്റിംങ്ങ് ജനറൽ സെക്രട്ടറി ഒ കെ കാസിം അനുശോചനം രേഖപ്പെടുത്തി.
കോഴിക്കോട് ജില്ലയിലെ തുറയൂർ സ്വദേശി ആയിരുന്നു. മക്കൾ : നഫീസ, ഫാത്തിമ, മുഹമ്മദ് ദാരിമി, അഫ്സത്ത്, ആഷിറ,അബ്ദുൽമാജിദ്.
മരുമക്കൾ : ശംസുദ്ധീൻ (ബഹ്റൈൻ ),സലീം, നൗഫൽ (സൗദി ), നൗഷാദ് (ഖത്തർ), ഫാത്തിമ.
