ന്യൂഡൽഹി: ആധാറും പാൻ കാർഡും തമ്മിൽ ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി ഈ വർഷം ജൂൺ 30 വരെ നീട്ടി. ഈ മാസം 31 വരെയായിരുന്നു നേരത്തെ സമയപരിധി നൽകിയിരുന്നത്. ആധാറും പാൻ കാർഡും ബന്ധിപ്പിക്കുന്നതിൽ പലയിടത്തും സാങ്കേതിക തകരാറുകൾ നേരിടുന്നതായി പരാതി ഉയർന്നതിനെ തുടർന്നാണ് സമയം ജൂൺ 30 വരെ നീട്ടിയത്.
ആധാറും പാൻ കാർഡും ലിങ്ക് ചെയ്തിട്ടുണ്ടോ എന്നറിയാൻ www.incometax.gov.in വെബ്സൈറ്റിലെ ലിങ്ക് ആധാർ സ്റ്റാറ്റസിൽ ക്ലിക്കുചെയ്യുക. പാൻ നമ്പറും ആധാർ നമ്പറും നൽകി മുന്നോട്ട് പോയാൽ Your PAN is already linked to given Aadhaar എന്ന സന്ദേശം ലഭ്യമാകും. ഇല്ലെങ്കിൽ, ലിങ്ക് ആധാറിൽ ക്ലിക്കുചെയ്ത് പാൻ, ആധാർ, പേര്, മൊബൈൽ നമ്പർ എന്നിവ നൽകുക. രണ്ട് രേഖകളിലെയും പേര്, ജനനത്തീയതി, ലിംഗം എന്നിവ ഒന്നായിരിക്കണം.