ഉളിക്കല്‍ (കണ്ണൂര്‍): കഴിഞ്ഞ ദിവസം കാട്ടാന ഇറങ്ങിയ ഉളിക്കലില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. നെല്ലിക്കാംപൊയില്‍ സ്വദേശി ആദൃശ്ശേരി ജോസാണ് മരിച്ചത്. ലത്തീന്‍ പള്ളിപ്പറമ്പിലാണ് മൃതദേഹം കണ്ടത്.ദേഹത്തു മുഴുവന്‍ പരിക്കുകളുണ്ട്. ഒരു കൈ അറ്റ നിലയിലാണ്. ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതാകാമെന്നാണ് നിഗമനം. ഇരിക്കൂര്‍ എം.എല്‍.എ. സജീവ് ജോസഫ് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.ജോസിനെ ഇന്നലെ കണ്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു. ‘ആന വരുന്നുണ്ടെന്നും ഓടിക്കോ എന്നും നാട്ടുകാരനായ ഒരാള്‍ ജോസിനോട് വിളിച്ചുപറഞ്ഞിരുന്നു. അപ്പോള്‍ എല്ലാവരും കൂട്ടത്തോടെ ഓടി. അതിനിടയില്‍ ജോസിനെ ശ്രദ്ധിക്കാന്‍ വിട്ടുപോയി. അതിനുശേഷം ഇന്നാണിപ്പോള്‍ മൃതദേഹം കാണുന്നത്’- നാട്ടുകാരന് പറഞ്ഞു. പടക്കം പൊട്ടിച്ചതിനു പിന്നാലെ ആന പരിഭ്രാന്തനായി ഓടിയപ്പോഴായിരിക്കാം അപകടമെന്നാണ് കരുതുന്നത്. പടക്കം പൊട്ടിച്ചതോടെയാണ് ആന വിരണ്ടോടിയതെന്നും അതിനു പിന്നാലെയാണ് ജോസിനോട് ഓടാന്‍ പറഞ്ഞിരുന്നതെന്നും നാട്ടുകാര്‍ പറയുന്നുണ്ട്. കര്‍ണാടക വനമേഖലയില്‍നിന്ന് 12 കിലോമീറ്ററോളം കിലോമീറ്റര്‍ അകലെയുള്ള ഉളിക്കല്‍ ടൗണില്‍ കഴിഞ്ഞ ദിവസം കാട്ടാനയിറങ്ങിയത് പ്രദേശത്ത് വലിയ ഭീതി സൃഷ്ടിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ക്ക് ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കുകയും കടകളും സ്കൂളുകളും അടപ്പിക്കുകയും ചെയ്തിരുന്നു. 24 മണിക്കൂറോളം ഉളിക്കലില്‍ നിലയുറപ്പിച്ച ശേഷം വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് ആന കാട്ടിലേക്ക് മടങ്ങിയത്. ഇതിനിടെ ആനയെക്കണ്ട് ഭയന്നോടിയ ആറുപേര്‍ക്ക്
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി