ദില്ലി: കുട്ടികൾക്കായുള്ള മൂന്ന് വാക്സീനുകൾക്ക് അനുമതി നൽകി ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ. കൊവാക്സീൻ, കോർബോവാക്സ്, സൈക്കോവ് ഡി എന്നിവയ്ക്കാണ് അനുമതി നൽകിയത്. 6 വയസ് മുതൽ 12 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് കൊവാക്സീൻ നൽകാം. അഞ്ച് വയസു മുതൽ 15 വയസ് വരെയുള്ള കുട്ടികൾക്ക് കോർബൈ വാക്സ് നൽകാനാണ് അനുമതി. 12 വയസിന് മുകളിലുള്ളവർക്ക് സൈക്കോവ് ഡി നൽകാനും ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അടിയന്തര അനുമതി നൽകിയത്.
