രാജ്യത്ത് കോവിഡ്-19 വൈറസ് ബാധിച്ച് ആദ്യം മരിച്ച കര്‍ണാടക കല്‍ബുര്‍ഗി സ്വദേശിയുടെ മകള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവര്‍ മരിച്ച വ്യക്തിയെ ആശുപത്രിയില്‍ പരിചരിച്ചിരുന്നു. ഇതോടെ കര്‍ണാടകത്തിലെ കോവിഡ്-19 ബാധിതരുടെ എണ്ണം ഏഴായി.
വൈറസിനെ തുടര്‍ന്ന് രാജ്യത്ത് ആദ്യം മരണപ്പെട്ട മുഹമ്മദ് ഹുസൈന് സിദ്ദീഖിയുടെ മകള്‍ക്ക് രോഗം സ്ഥിരീകരിച്ച വിവരം കല്‍ബുര്‍ഗി ഡെപ്യൂട്ടി കമ്മീഷണര്‍ ബി ശരതാണ് അറിയിച്ചത്.രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 107 ആയി. കേരളത്തിന് പുറമെ മഹാരാഷ്ട്രയിലെ പൂനെയിലാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.