മനാമ: ദാറുൽ ഈമാൻ കേരള വിഭാഗത്തിന് കീഴിൽ റമദാനിൽ ഉംറ യാത്ര സംഘടിപ്പിക്കുന്നു. തീർഥാടനകർക്കുള്ള രജിസ്ട്രേഷന് ഇതിനകം തുടക്കം കുറിച്ചിട്ടുണ്ട്. മാർച്ച് 31 ന് ബഹ്റൈനിൽ പുറപ്പെട്ട് ഏപ്രിൽ 8 ന് തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ക്രമീരിച്ചിരിക്കുന്നത്. പുണ്യകർമങ്ങൾക്ക് റമദാനിൽ കൂടുതൽ പ്രതിഫലം ലഭിക്കുന്നതിനാൽ ഉംറ യാത്രക്ക് വിശ്വാസികൾ വലിയ താൽപര്യം കാണിക്കാറുണ്ട്. ഈ പശ്ചാത്തലത്തിലാണ് റമദാനിൽ ഉംറ ചെയ്യാനുദ്ദേശിക്കുന്നവർക്കായി ദാറുൽ ഈമാൻ കേരള വിഭാഗം അവസരമൊരുക്കുന്നത്.
ഉംറക്ക് മുമ്പും യാത്രയിലും പഠന ക്ലാസുകൾ, മക്കയിലെയും മദീനയിലെയും ഹറമുകളിൽ ജുമുഅ നമസ്കാരം നിർവഹിക്കാനുള്ള അവസരം, ചരിത്ര സ്ഥലങ്ങളുടെ സന്ദർശനം, പരിചയ സമ്പന്നരായ നേതൃത്വം തുടങ്ങിയവ തീർഥാടകർക്ക് ലഭ്യമാകും.
താൽപ്യര്യമുള്ളവർ ആവശ്യമായ രേഖകളായ ഏഴ് മാസം വിസ കാലാവധിയുള്ള പാസ്പോർട്ട് കോപ്പി, പാസ്പോർട് സൈസ് ഫോട്ടോ (ബാക്ക് ഗ്രൗണ്ട് വെള്ള ), കൊറോണ വാക്സിനേഷൻ സർട്ടിഫിക്കറ്റ് എന്നീ രേഖകളുമായി 39861386,35573996 നമ്പറിൽ ബന്ധപെടാവുന്നതാണെന്ന് ദാറുൽ ഈമാൻ കേരള വിഭാഗം ഹജ്ജ്- ഉംറ സെൽ കൺവീനർ ജാസിർ പി. പി അറിയിച്ചു.
