മനാമ : ദാറുൽ ഈമാൻ കേരള വിഭാഗം അഹ്ലൻ റമദാൻ പ്രഭാഷണപരിപാടി സംഘടിപ്പിക്കുന്നു. മാർച്ച് 24 വ്യാഴം രാത്രി എട്ടിന് സൂം ഫ്ലാറ്റ്ഫോമിലൂടെയാണ് പരിപാടി നടക്കുക. പ്രമുഖ പ്രഭാഷകനും പണ്ഡിതനുമായ പാളയം ഇമാം ഡോ. വി. പി. സുഹൈബ് മൗലവി ‘റമദാൻ: ആത്മീയതയുടെ വസന്തം’ എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തും. ദാറുൽ ഈമാൻ കേരള വിഭാഗം രക്ഷാധികാരി സഈദ് റമദാൻ നദ്വി, ജമാൽ നദ്വി, ജാസിർ പി.പി തുടങ്ങിയവരും പരിപാടിയിൽ സംബന്ധിക്കും. കൂടുതൽ വിവരങ്ങൾക്ക് 35573996, 3986138 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് പ്രോഗ്രാം കൺവീനർ എം. അബ്ബാസ് അറിയിച്ചു.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി