മനാമ: മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ എടപ്പാൾ പ്രദേശത്ത് മതഭൗതിക വിദ്യാഭ്യാസ രംഗത്ത് 40 വർഷം പിന്നിട്ട എടപ്പാൾ ദാറുൽ ഹിദായയുടെ ബഹ്റൈൻ കമ്മിറ്റി പുന:സംഘടിപ്പിച്ചു. മനാമയിൽ നടന്ന യോഗത്തിൽ സെക്രട്ടറി പി വി മുഹമ്മദ് മൗലവി കമ്മിറ്റി പ്രഖ്യാപനം നടത്തി. ദാറുൽ ഹിദായയുടെ പ്രചരണ പ്രവർത്തനങ്ങൾക്കും പൂർവ്വ വിദ്യാർഥികളെയും രക്ഷിതാക്കളെയും ഏകോപിപ്പിക്കുന്നതിനു വേണ്ടിയും കമ്മിറ്റി ഊന്നൽ നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
കുഞ്ഞഹമ്മദ് ഹാജി എറവക്കാട് (ചെയർമാൻ ),എസ് എം അബ്ദുൽ വാഹിദ്, വി പി അബ്ദുൽ ഖാദർ (വൈസ് ചെയർമാൻ), സനാഫ് റഹ്മാൻ എടപ്പാൾ (പ്രസിഡണ്ട്), കെ എച്ച് ബഷീർ കുമരനെല്ലൂർ, എം കെ ബഷീർ വെള്ളാള്ളൂർ, റഫീഖ് പൊന്നാനി (വൈസ് പ്രസിഡണ്ട്), നൗഫൽ പടിഞ്ഞാറങ്ങാടി (ജനറൽ സെക്രട്ടറി), ജാസിർ മോറോളി, ഷാഫി പുറങ്ങ്, ഷാഫി പൊൽപ്പാക്കര (ജോ സെക്രട്ടറി), ഷമീർ കൊള്ളനൂർ ട്രഷറർ.
കുഞ്ഞഹമ്മദ് ഹാജിയുടെ അധ്യക്ഷതയിൽ പി വി മുഹമ്മദ് മൗലവി യോഗം ഉദ്ഘാടനം നിർവഹിച്ചു. ജിസിസി കോഡിനേറ്റർ മുനവ്വർ മാണിശ്ശേരി വിഷയം അവതരിപ്പിച്ചു. എം കെ ഫസൽ റഹ്മാൻ നെല്ലറ, എസ് എം അബ്ദുൾ വാഹിദ് കൂടല്ലൂർ, ഷാഫി പുറങ്, ബഷീർ വെള്ളാളൂർ, ഷമീർ കൊള്ളനൂർ ആശംസകൾ നേർന്നു. നൗഫൽ പടിഞ്ഞാറങ്ങാടി സ്വാഗതവും സനാഫ് റഹ്മാൻ എടപ്പാൾ നന്ദിയും പറഞ്ഞു.