മനാമ: ഇന്ത്യൻ അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് ദാർ അൽ-ഷിഫ മെഡിക്കൽ സെന്റർ അദ്ധ്യാപക ദിനാഘോഷവും ബഹ്റൈനിലുള്ള അദ്ധ്യാപകർക്കുള്ള മെഡിക്കൽ ഡിസ്കൗണ്ട് കാർഡ് പ്രകാശനവും ദാർ അൽ-ഷിഫ മെഡിക്കൽ സെന്റർ ഹൂറ ബ്രാഞ്ചിൽവച്ച് നടന്നു.
ബഹ്റൈൻ ഇന്ത്യൻ എംബസി അറ്റാഷെ അമർനാഥ് ശർമ്മ, ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജ് , ബഹ്റൈൻ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥ പ്രിയ അഗ്നേൽ എന്നിവരുടെ സാന്നിധ്യത്തിൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ പളനി സാമി ദാർ അൽ-ഷിഫ മെഡിക്കൽ സെന്റർ മാനേജിങ് ഡയറക്ടർ കെ.ടി.മുഹമ്മദലിയിൽ നിന്നും ആദ്യ കാർഡ് ഏറ്റുവാങ്ങി.
അദ്ധ്യാപകർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഒരുപോലെ ഉപയോഗപ്രദമാകുന്ന കാർഡിൽ അദ്ധ്യാപകർക്ക് ആദ്യ കൺസൾട്ടേഷൻ സൗജന്യവും തുടർന്നുള്ള കൺസൾട്ടേഷൻ 50% ഇളവും, കുടുംബത്തിന് കൺസൾട്ടേഷൻ, ലബോറട്ടറി, റേഡിയോളജി, ദന്ത ചികിത്സ, ഫിസിയോതെറാപ്പി എന്നിവയിൽ പ്രത്യേക ഇളവുകളും ലഭ്യമാണ്.
ചടങ്ങിൽ ജനറൽ മാനേജർ അഹമദ് ഷമീർ മറ്റു മാനേജ്മന്റ് അംഗങ്ങൾ, ഡോക്ടർമാർ, മറ്റു ജീവനക്കാർ പങ്കെടുത്തു.