മനാമ : ദാറുൽ ഈമാൻ കേരള വിഭാഗം പ്രവാസി വനിതകൾക്കായി നടത്തിവരുന്ന തംഹീദുൽ മർഅ ദ്വിവർഷ ഇസ്ലാമീക പഠനക്ലാസ് കോഴ്സിന്റെ ഒന്നാവർഷ പരീക്ഷഫലം പ്രഖ്യാപിച്ചു. സുബൈദ കെവി ഒന്നാം സ്ഥാനവും സുബൈദ മുഹമ്മദലി രണ്ടാം സ്ഥാനവും സുമയ്യ നിയാസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഷംല ഷെരീഫ്, സുആദ ഫാറൂഖ്, മുഹ്സിന ഷെറിൻ, സുൽഫത്, സഫിയ അബ്ദുസ്സമദ്, റഷീദ സുബൈർ, സുമയ്യ ഷാഫി, ഫാത്തിമ സഹല എന്നിവർ എപ്ലസോടെ (A+) വിജയിച്ചു. വ്യത്യസ്ത കാരണങ്ങളാൽ മതപഠനം പൂർത്തിയാക്കാൻ കഴിയാതെ പോയവർക്ക് പഠിക്കുവാനും കാര്യങ്ങൾ മനസ്സിലാക്കാനുമായി തയ്യാറാക്കിയ പാഠ്യ പദ്ധതിയിൽ ഖുർആൻ, ഹദീസ്, ഫിഖ്ഹ് എന്നിവ ഉൾക്കൊള്ളിച്ചുള്ള സമഗ്രവും ലളിതവുമായ പഠനരീതിയാണ് കൈകൊണ്ടത്.
പരീക്ഷയിൽ സംബന്ധിച്ചവരെ വനിതാവിഭാഗം പ്രസിഡന്റ് ജമീല ഇബ്രാഹീം അഭിനന്ദിച്ചു. കൺവീനറർ സാജിദ സലീം വിജയികളെ പ്രഖ്യാപിച്ചു.
