മനാമ: ദാറുൽ ഈമാൻ കേരള വിഭാഗത്തിന് കീഴിൽ ബഹ്റൈന്റെ വിവിധ ഭാഗങ്ങളിൽ “മില്ലത്ത് ഇബ്റാഹീം” എന്ന പ്രമേയത്തിൽ പൊതു പ്രഭാഷണങ്ങൾ സംഘടിപ്പിക്കുന്നു. മനാമ, ജിദ് ഹഫ്സ്, ഈസ ടൗൺ, മുഹറഖ്, ഈസ്റ്റ് റിഫാ, ഹാജിയാത്ത്, വെസ്റ്റ് റിഫ എന്നിവിടങ്ങളിൽ നടക്കുന്ന പരിപാടികളിൽ കുവൈത്തിൽ നിന്നുള്ള പ്രഭാഷകൻ സമീർ മുഹമ്മദ്, സഈദ് റമദാൻ നദ്വി, ജമാൽ നദ്വി, സിറാജ് പള്ളിക്കര എന്നിവർ നേതൃത്വം നൽകും. പ്രവാചകൻ ഇബ്രാഹീം നബിയുടെയും കുടുംബത്തിന്റെയും ത്യാഗോജ്ജ്വല മാതൃകകൾ അനുസ്മരിക്കപ്പെടുന്ന വേളയിലാണ് പ്രഭാഷണ പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് സംഘടക സമിതി കൺവീനർ പി.പി ജാസിർ അറിയിച്ചു.
