മനാമ: ദാറുല്‍ ഈമാന്‍ കേരള വിഭാഗം മനാമ, റിഫ മദ്രസകളുടെ പി.ടി.എ ജനറല്‍ ബോഡി സംഘടിപ്പിച്ചു. സൂം ഓൺലൈൻ പ്ലാറ്റ് ഫോമിലൂടെ നടന്ന പരിപാടിയിൽ “കുട്ടികളുടെ വളർത്തുന്നതിൽ പ്രവാചക രീതി” എന്ന വിഷയത്തിൽ ഖുർആൻ പണ്ഡിതനും അധ്യാപകനുമായ ഇ.എം മുഹമ്മദ് അമീൻ പ്രഭാഷണം നടത്തി.
ദാറുൽ ഈമാൻ മലയാളം മദ്രസ രക്ഷാധികാരി ജമാൽ നദ്വി സമാപനം നടത്തി. പ്രിന്‍സിപ്പല്‍ സഈദ് റമദാന് നദ്വി അധ്യക്ഷത വഹിച്ച സംഗമത്തിൽ മദ്രസ അഡ്മിനിസ്ട്രേറ്റർ എ.എം ഷാനവാസ് സ്വാഗതവും സകീർ ഹുസൈൻ നന്ദിയും പറഞ്ഞു. ഫാറൂഖ് മൗലവി ഖിറാഅത് നടത്തി. വിദ്യഭ്യാസ പുരോഗതിയുമായി ബന്ധപ്പെട്ട ചർച്ചയിൽ രക്ഷിതാക്കൾ പങ്കെടുത്തു.
