മനാമ: കേരള മദ്രസ എഡ്യൂക്കേഷൻ ബോർഡ് നടത്തിയ പൊതു പരീക്ഷകളിൽ ദാറുൽ ഈമാൻ കേരള മദ്രസക്ക് നൂറു മേനി. ഏഴ്, ഒമ്പത് എന്നീ ക്ലാസുകളിലെ പൊതുപരീക്ഷയെഴുതിയ മുഴുവൻ വിദ്യാർഥികളും വിജയിക്കുകയും നാല് വിദ്യാർഥികൾ എ പ്ലസ് കരസ്ഥമാക്കുകയും ചെയ്തു. വിജയികളായ മുഴുവൻ വിദ്യാർഥികൾക്കും ദാറുൽ ഈമാൻ കേരള എഡ്യു വിങ് ഡയറക്ടർ എം.എം സുബൈർ, പ്രിൻസിപ്പൽ സഈദ് റമദാൻ നദ് വി, അഡ്മിൻ ഹെഡ് എ.എം ഷാനവാസ് എന്നിവർ ആശംസകൾ അറിയിച്ചു. നാല് വയസ്സ് മുതൽ ഒമ്പതാം ക്ലാസ് വരെ കേരള മദ്രസ എഡ്യുക്കേഷൻ ബോർഡ് സിലബസനുസരിച്ച് മികച്ച പഠനം ഉറപ്പുവരുത്താനാണ് മദ്രസ ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്ന് പ്രിൻസിപ്പൽ വ്യക്തമാക്കി. മനാമ, റിഫ കാമ്പസുകളിലേക്ക് അഡ്മിഷൻ തുടരുന്നതായും കൂടുതൽ വിവരങ്ങൾക്ക് (3651 3453 മനാമ,3402 6136 റിഫ )എന്നീ നമ്പരുകളിൽ വിളിക്കാവുന്നതാണെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി