തിരുവനന്തപുരം: അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകൻ ഡാനിഷ് സിദ്ദീഖിക്ക് പ്രണാമമായി കേരള മീഡിയ അക്കാദമി കേരള പത്രപ്രവര്‍ത്തക യൂണിയനുമായി സഹകരിച്ച് ഫോട്ടോ പ്രദര്‍ശനം തിരുവനന്തപുരത്ത് സംഘടിപ്പിച്ചു.
പുലിറ്റ്സര്‍ സമ്മാന ജേതാവായ ഡാനിഷ് ക്യാമറയില്‍ പകര്‍ത്തിയ മനുഷ്യജീവിതത്തിന്റെ വ്യത്യസ്ത ഭാവങ്ങള്‍ ജ്വലിക്കുന്ന അപൂര്‍വ്വ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്.
ഭാരത് ഭവനില്‍ നടന്ന പ്രദര്‍ശനം ജൂലൈ 27 രാവിലെ 8 മുതല്‍ വൈകുന്നേരം 6 വരെയാണ് നടന്നത്.