മനാമ: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഡാന മാളിൽ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. #breakthebias എന്ന തലക്കെട്ടിലുള്ള ചിന്തോദ്ദീപകമായ കോഫി മോർണിംഗ് പാനൽ ചർച്ചയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്.
മാധ്യമപ്രവർത്തക രാജി ഉണ്ണികൃഷ്ണൻ, സൈറ രഞ്ജ്, ഷൈഖ നാസർ സാദ് അൽ സോയിദ്, ദനാ സുബാരി, തന്മയി മോഹൻ, അനിതാ മേനോൻ, രോഹിണി സുന്ദരം, തനിമ സികെ, മെയ് അവദ, ഷർമിള ഷെത്, സാറ അൽസമ്മക്, സെബാഹത് ഇസിവിക്, ഹനാൻ അഹ്താവിക് എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ജോലി-ജീവിത സന്തുലിതാവസ്ഥ, സ്വയം പരിചരണം, സാമ്പത്തിക സ്വാതന്ത്ര്യം എന്നിവയെക്കുറിച്ച് ചർച്ചയിൽ സംസാരിച്ചു.

ബഹ്റൈൻ ടെന്നീസ് ഫെഡറേഷന്റെ വനിതകൾക്കായുള്ള പരിശീലന സെഷനും ശാരീരിക ക്ഷമതയുടെയും സ്പോർട്സും പരിചയപ്പെടുത്തുന്നതിനായി യോഗ ക്ലാസും തായ്ക്വോണ്ടോ ക്ലാസും നടത്തി.

ലോകത്തെ മികച്ച സ്ഥലമാക്കുന്നതിനും പരിപോഷിപ്പിക്കുന്ന ഇടമാക്കുന്നതിനും വളരെയധികം പുതുമകളും സർഗ്ഗാത്മകതയും കൊണ്ടുവന്നതിന് നമ്മുടെ ജീവിതത്തിലും നമ്മുടെ സമൂഹത്തിലും ലോകത്തിലുമുള്ള എല്ലാ സ്ത്രീകളെയും ഓർമ്മിക്കാനും നന്ദി പറയാനുമുള്ള മികച്ച മാർഗമാണ് അന്താരാഷ്ട്ര വനിതാ ദിനമെന്ന് ലുലു ഗ്രൂപ്പ് ഡയറക്ടർ ജൂസർ രൂപാവാല പറഞ്ഞു.

ഈ വർഷത്തെ ഇവന്റ് സന്ദേശം തീരുമാനങ്ങൾ എടുക്കുന്നതിലും സ്പോർട്സ്, ഫിറ്റ്നസ്, എല്ലാ മേഖലകളിലും സ്ത്രീകൾ കൈവരിച്ച മുന്നേറ്റങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
