മനാമ: നാല്പത്തി രണ്ട് വർഷത്തെ ബഹറിനിലെ പ്രവാസ ജീവിതം മതിയാക്കി നാട്ടി ലേക്ക് മടങ്ങുന്ന പ്രശസ്ത നാടക പ്രവർത്തകനും കലാ രംഗത്തെ സജീവ സാന്നിധ്യ വുമായിരുന്ന ദാമു കോറോത്തിന് ബഹറിനിലെ കലാ , സാമൂഹിക , സാസ്കാരിക പ്രവർത്തന രംഗത്തെ പ്രമുഖർ രാധാകൃഷ്ണൻ തെരുവത്തിൻറെ നേതൃത്വത്തിൽ സിഞ്ചിലെ ബു അലി പാർട്ടി ഹാളിൽ വെച്ച് ചേർന്ന യോഗത്തിൽ വെച്ച് ഹൃദ്യമായ യാത്രയയപ്പ് നൽകി .
For Appointment Click: https://www.kimshealth.org/bahrain/muharraq/
മുൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ എബ്രഹാം ജോൺ , മുൻ ബഹറിൻ കേരളീയ സമാജം പ്രസിഡണ്ട് ആർ .പവിത്രൻ മുൻ ബഹറിൻ കേരളീയ സമാജം ജനറൽ സെക്രട്ടറി എൻ .കെ. മാത്യു , നോർക്ക ബഹറിൻ കോർഡിനേറ്ററും മുൻ സമാജം ഭരണ സമിതി അംഗവുമായ സിറാജ് കൊട്ടാരക്കര . മുൻ ഇന്ത്യൻ ക്ലബ്ബ് ജനറൽ സെക്രട്ടറി സാബു എബ്രഹാം , മുൻ ഇന്ത്യൻ സ്കൂൾ ജനറൽ സെക്രട്ടറി ഷെമിലി പി .ജോൺ , ഫ്രാൻസിസ് കൈതാരത്ത് ,പ്രകാശ് വടകര ,എസ് .വി .ബഷീർ , ഒരുമ കാസർഗോഡ് പ്രസിഡണ്ട് ബാബു കുഞ്ഞിരാമൻ , കുടുബ സൗഹൃദ വേദി ജനറൽ സെക്രട്ടറി എബി തോമസ് , വേൾഡ് മലയാളീ കൗൺസിൽ പ്രസിഡണ്ട് ദീപക് മേനോൻ , ശിവദാസൻ .എം , സതീഷ് മുതലയിൽ , ശ്രീധർ തേറമ്പിൽ , ഹംസ കൊയിലാണ്ടി , ബാലകൃഷ്ണൻ വടകര , മുൻ ബഹറിൻ കേരളീയ സമാജം ഭരണ സമിതി അംഗങ്ങളായ ശിവകുമാർ കൊല്ലോറത്ത് ,ശശിധരൻ .എം തുടങ്ങിയവർ ദാമു കോറോത്തിന് ആശംസകൾ നേർന്നു . തുടർന്ന് രാധാകൃഷ്ണൻ തെരുവത്ത് ദാമു കോറോത്തിനെ പൊന്നാടയണിച്ച് ആദരിക്കുകയും , ഉപഹാരം കൈമാറുകയും ചെയ്തു.