പെരിന്തൽമണ്ണയിൽ വിവാഹ വാഗ്ദാനം നൽകി ദളിത് യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി. സംഭവത്തിൽ സിപിഎം പഞ്ചായത്ത് അംഗത്തെ പോലീസ് അറസ്റ്റ് ചെയ്തു. മക്കരപ്പറമ്പ് അഞ്ചാം വാർഡ് അംഗം ഫെബിൻ വേങ്ങശ്ശേരിയാണ് അറസ്റ്റിലായത്. യുവതിയുടെ പരാതിയെ തുടർന്ന് പെരിന്തൽമണ്ണ പോലീസിന്റേതാണ് നടപടി.
ഫെബിൻ പലതവണ വീട്ടിലെത്തി പീഡനത്തിനിരയാക്കിയതായി യുവതി നൽകിയ പരാതിയിൽ പറയുന്നു. ഗർഭിണിയായപ്പോൾ നിർബന്ധിച്ച് ഗർഭഛിദ്രത്തിന് ശ്രമിച്ചു. തുടർന്ന് അവശനിലയിലായ തന്നെ അയൽക്കാരാണ് ആശുപത്രിയിൽ എത്തിച്ചതെന്നും പരാതിയിൽ യുവതി വ്യക്തമാക്കുന്നു.
സംഭവത്തിൽ മങ്കട പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. യുവതിയുടെ മൊഴിയെടുത്തതായി പോലീസ് അറിയിച്ചു.