തിരുവനന്തപുരം: ദലിത് ക്രിസ്ത്യൻസ് വിഭാഗത്തിനെ ഒ ഇ സി പട്ടികയിൽ ഉൾപ്പെടുത്തി പട്ടികജാതി വിഭാഗങ്ങൾക്ക് നൽകുന്ന എല്ലാ വിദ്യാ ആനുകൂല്യങ്ങളും വരുമാന പരിധിയില്ലാതെ നൽകി വരുന്നു. കൂടാതെ ഒ ബി സി ലിസ്റ്റിൽ ഉൾപ്പെടുത്തി ലാസ്റ്റ് ഗ്രേഡ് തസ്തികകളിൽ രണ്ട് ശതമാനവും ലാസ്റ്റ് ഗ്രേഡ് ഇതര തസ്തികകളിൽ ഒരു ശതമാനവും തൊഴിൽ സംവരണം നൽകി വരുന്നു. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ കാലാനുസൃതമായി വർദ്ധിപ്പിച്ചു വരുന്നുണ്ട്.
ഈ വിഭാഗം വിദ്യാർത്ഥികൾക്ക് പോസ്റ്റ് മെട്രിക് തലത്തിൽ സർക്കാർ, എയ്ഡഡ്, സ്വാശ്രയ പ്രൊഫഷണൽ കോളേജുകളിലെ കോഴ്സുകളിൽ മുഴുവൻ ഫീസും പ്രതിമാസ സ്റ്റെന്റ് ലംപ്സം ഗ്രാന്റ് , ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്നതിന് ഹോസ്റ്റൽ ഫീസ് എന്നിവയും നൽകിവരുന്നു . പ്രീമെട്രിക് ഗവൺമെന്റ്, അംഗീകൃത അൺ എയ്ഡഡ് സ്കൂളുകളിൽ തലത്തിൽ ലംപ്സം ഗ്രാന്റും ഫീസ് റീ ഇമ്പേഴ്സ്മെന്റും നൽകിവരുന്നു.മെഡിക്കൽ ബിരുദാനന്തര ബിരുദ കോഴ്സുകളിൽ 1 ശതമാനം സംവരണം ലഭിക്കുന്ന മറ്റ് പിന്നോക്ക ക്രിസ്ത്യൻ എന്ന വിഭാഗത്തിൽ സംവരണം അനുവദിച്ചു വരുന്നുണ്ട്. ശ്രീ. മോൻസ് ജോസഫ് എംഎൽഎയുടെ ശ്രദ്ധക്ഷണിക്കലിന് ഇന്ന് നിയമസഭയിൽ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ മറുപടി പറഞ്ഞു.
