
മനാമ: കസ്റ്റംസ് അഫയേഴ്സും കസ്റ്റംസ് ക്ലിയറൻസ് ഏജന്റ്സ് സൊസൈറ്റിയും തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനായി സേവന കരാറിൽ ഒപ്പുവച്ചു. കസ്റ്റംസ് പ്രസിഡന്റ് ഷെയ്ഖ് അഹമ്മദ് ബിൻ ഹമദ് അൽ ഖലീഫ, സൊസൈറ്റി പ്രസിഡന്റ് യാസർ അൽ അമീൻ എന്നിവർ ഒപ്പിടൽ ചടങ്ങിൽ പങ്കെടുത്തു. രാജ്യത്തിന്റെ സാമ്പത്തിക വീണ്ടെടുക്കൽ പദ്ധതിയുടെ ഭാഗമായി വ്യാപാര മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കസ്റ്റംസ് നടപടിക്രമങ്ങൾ സുഗമമാക്കുകയും രേഖപ്പെടുത്തുകയും ചെയ്യുക, ലോജിസ്റ്റിക് മേഖലയുടെ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനുള്ള ലോജിസ്റ്റിക് സൂചകം എന്നിവയാണ് കരാർ ലക്ഷ്യമിടുന്നത്.


