മനാമ: ബഹ്റൈൻ കസ്റ്റംസ് അഫയേർസ് 2022ൽ രാജ്യത്തെ വിവിധ കസ്റ്റംസ് പോർട്ടൽ വഴി പിടികൂടിയ ലഹരിമരുന്ന് ഉത്പന്നങ്ങളിൽ കഴിഞ്ഞ വർഷത്തേക്കാൾ 48 ശതമാനം വർദ്ദനവ് രേഖപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കി. 2021ൽ 560 കേസുകൾ ആയിരുന്നു റജിസ്റ്റർ ചെയ്തത്. അതേസമയം ഈ വർഷം 830 കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേസുകളുമായി ബന്ധപ്പെട്ട് 478 കിലോഗ്രാം തൂക്കം വരുന്ന മയക്ക് മരുന്നുകളും, 2,41,000 മയക്ക് മരുന്ന് ഗുളികകളുമാണ് പിടിച്ചെടുത്തത്.
