കൊച്ചി: തൃപ്പൂണിത്തുറ കസ്റ്റഡി മരണത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് ഇന്ന് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചേക്കും. അതേസമയം മനോഹരൻ സ്റ്റേഷനിൽ കുഴഞ്ഞുവീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതോടെ പോലീസിനെതിരെ പ്രതിഷേധം ശക്തമാക്കുകയാണ് നാട്ടുകാർ. ഹിൽ പാലസ് സ്റ്റേഷനിലെ മുഴുവൻ പോലീസുകാർക്കെതിരെയും നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സംഭവത്തിൽ എസ്.ഐ ജിമ്മി ജോസിനെ മാത്രമാണ് സസ്പെൻഡ് ചെയ്തത്.
പോലീസ് കൈകാണിച്ചിട്ടും വാഹനം നിർത്താത്തതിന് ശനിയാഴ്ച രാത്രിയാണ് മനോഹരനെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്നാണ് മനോഹരൻ സ്റ്റേഷനിൽ കുഴഞ്ഞുവീണത്. പോലീസ് ക്രൂരമായി പെരുമാറിയാതായി ദൃക്സാക്ഷി വെളുപ്പെടുത്തിയിരുന്നു.