തിരുവനന്തപുരം: ക്യൂബൻ അംബാസിഡർ അലെഹാന്ദ്രോ സിമൻകാസ് മാരിൻ എകെജി സെന്റർ സന്ദർശിച്ചു. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗങ്ങളായ സ. എ കെ ബാലൻ, സ. പി സതീദേവി, പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ സ. ടി പി രാമകൃഷ്ണൻ, സ. പുത്തലത്ത് ദിനേശൻ, സ. പി കെ ബിജു എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.


