
മനാമ: ബഹ്റൈനില്‍ പൂച്ചയോട് ക്രൂരത കാട്ടിയ കുറ്റത്തിന് കൗമാരക്കാരനെതിരെ അന്വേഷണമാരംഭിച്ചു.
മുഹറഖിലെ ഒരു റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ കൗമാരക്കാരന് പൂച്ചയെ പലതവണ ചുമരിലേക്ക് എറിയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത് വന്‍തോതില്‍ ജനരോഷത്തിന് ഇടയാക്കിയിരുന്നു. തുടര്‍ന്ന് ബഹ്റൈന്‍ സൊസൈറ്റി ഫോര്‍ ദി പ്രിവന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റി ടു അനിമല്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് നടപടി ആരംഭിച്ചത്.
തിരിച്ചറിയാന്‍ കഴിയാത്ത കൗമാരക്കാരന് പൂച്ചയെ ചുമരിലേക്ക് അറിയുന്നതും യാതൊരു പ്രകോപനവുമില്ലാതെ അടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
