റിപ്പോർട്ട് : സുജീഷ് ലാൽ
കൊല്ലം: നക്സൽ ബാധിത മേഖലയിൽ ഓപ്പറേഷൻ പൂർത്തിയാക്കി മടങ്ങി വരും വഴിയാണ് അപകടം നടന്നത്.
09-07-2022 രാവിലെ 7.30 ഓടെ തുമാൽ വാഗു നദിയുടെ കൈവഴിയായ വെന്താവാഗു നദിയിലാണ് അപകടം ഉണ്ടായത്.
ഇവിടെ നടത്തിയ തിരച്ചിലിൽ ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയാണ് സൂരജിന്റെ മൃതദേഹം കണ്ടെത്തിയത്.
സുഖ്മാ – ബീജാപ്പൂർ ജില്ലകളുടെ അതിർത്തിയിലാണ് അപകടം ഉണ്ടായത്. രക്ഷാപ്രവർത്തനത്തിന് ശ്രമിക്കുന്നതിനിടെ നാല് ജവാന്മാരും ഒഴുക്കിൽ പെട്ടു.
ഇവർ നാല് പേരെയും രക്ഷിച്ചു. നാല് പേർക്കും പരിക്കേറ്റിട്ടുണ്ട്.
കൊല്ലം ശൂരനാട് തെക്ക് രവീന്ദ്രൻ, മണി ദാമ്പതികളുടെ മകനാണ് സൂരജ്. സൗരജ്, നീരജ് എന്നിവർ സഹോദരങ്ങളാണ്.