
മനാമ: ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് വിപുലമായ സേവനങ്ങൾ ലഭ്യമാക്കുന്ന വെർച്വൽ കസ്റ്റമർ സർവീസ് സെന്റർ ക്രിമിനൽ ഇൻഫർമേഷൻ ഡയറക്ടറേറ്റ് ആരംഭിച്ചു. ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി മന്ത്രിതല സമിതി ചെയർമാനും ആഭ്യന്തര മന്ത്രിയുമായ ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുള്ള അൽ ഖലീഫയുടെ നിർദ്ദേശങ്ങളുടെ ഭാഗമായാണ് കാര്യക്ഷമവും സജീവവുമായ ഇ-സേവനങ്ങൾ നൽകുന്നതിന് വെർച്വൽ കസ്റ്റമർ സർവീസ് സെന്റർ ആരംഭിച്ചത്.
