കൊച്ചി: എറണാകുളം ഇടപ്പള്ളി ടോൾ ജംഗ്ഷന് സമീപമുള്ള എ കെ ജി റോഡിൽ വച്ച് നീനുവെന്ന യുവതിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം. ഗുരുതരമായി പരുക്കേറ്റ നീനുവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് ഭര്‍ത്താവ് ആര്‍ഷലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ ജോലിക്ക് പോവുകയായിരുന്ന നീനുവിനെ രാവിലെയാണ് വഴിയിൽ വച്ച് ഭർത്താവ് ആർഷൽ കത്തികൊണ്ട് കഴുത്തിൽ കുത്തിയത്. കുടുംബ വഴക്കാണ് അക്രമത്തിലേക്ക് നയിച്ചത്. ആക്രമണത്തിന് ശേഷം പ്രതി നേരിട്ട് കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ ചെന്ന് കീഴടങ്ങുകയായിരുന്നു.