എറണാകുളം: നടിയെ ആക്രമിച്ച കേസിൽ വീട്ടിലെത്തി ചോദ്യം ചെയ്യണമെന്ന കാവ്യ മാധവന്റെ ആവശ്യം ക്രൈംബ്രാഞ്ച് തള്ളി. വീടൊഴികെയുള്ള സ്വതന്ത്രമായി ചോദ്യം ചെയ്യാൻ കഴിയുന്ന മറ്റൊരിടം പരിഗണിക്കാമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. വീടൊഴികെയുള്ള മറ്റിടങ്ങളിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ബുദ്ധിമുട്ടുണ്ടെന്നും സാക്ഷിയെന്ന പരിഗണന നൽകണമെന്നുമായിരുന്നു കാവ്യയുടെ ആവശ്യം.
ചോദ്യം ചെയ്യലിന് ഹാജരാകാൻ നാളെ വീണ്ടും ക്രൈംബ്രാഞ്ച് ആവശ്യപ്പെടും. നടിയെ ആക്രമിച്ച കേസിൽ ബുധനാഴ്ചയാണ് കാവ്യ മാധവനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുക. തിങ്കളാഴ്ച ആലുവ പൊലീസ് ക്ലബ്ബില്‍ ഹാജരാകാനാണ് കാവ്യ മാധവന് ക്രൈം ബ്രാഞ്ച് നോട്ടിസ് നൽകിയിരുന്നത്. എന്നാൽ ഹാജരാകാൻ അസൗകര്യമുണ്ടെന്ന് അറിയിച്ചതിനെ തുടർന്നാണ് ബുധനാഴ്ചയിലേക്ക് മാറ്റിയത്.
