കൊച്ചി: സ്വപ്ന സുരേഷിന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്. ഗൂഢാലോചന കേസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കൊച്ചി പൊലീസ് ക്ലബ്ബില്‍ ചൊവ്വാഴ്ച ഹാജരാകാനാണ് നിര്‍ദേശം.
നേരത്തെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ സ്വപ്ന സുരേഷ് സാവകാശം തേടിയിരുന്നു. ഇഡിക്ക് മുന്നില്‍ ഹാജരാകാനുണ്ടെന്നായിരുന്നു അന്ന് സ്വപ്ന അറിയിച്ചത്. തുടര്‍ന്ന് ഇഡി ഓഫീസില്‍ ഹാജരാവുകയായിരുന്നു. ചൊവ്വാഴ്ചയും ഹാജരായില്ലെങ്കില്‍ മറ്റ് നടപടികളിലേക്ക് കടക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം.
അന്വേഷസംഘങ്ങള്‍ കൊച്ചിയിലേക്ക് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സ്വപ്നസുരേഷ് താമസം കൊച്ചിയിലേക്ക് മാറ്റുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ട്. വാടക ഫഌറ്റിലേക്ക് താമസം മാറുന്നത്. കേസുമായി ബന്ധപ്പെട്ട നടപടികളുടെ സൗകര്യത്തിനാണ് താമസം മാറുന്നതെന്ന് സ്വപ്നയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. സ്വപ്നയ്ക്ക് നിയമസഹായം നല്കുന്ന അഭിഭാഷകരും കൊച്ചിയിലാണ്.